താനും സത്യൻ അന്തിക്കാടും തിരക്കുകളിലായിപ്പോയതാണ് ഇടക്കാലത്ത് ഒരുമിച്ച് സിനിമ ചെയ്യാൻ പറ്റാതിരുന്നതിന്റെ കാരണമെന്ന് മോഹൻലാൽ.പറഞ്ഞു.
പഴയ രീതിയിലുള്ള ഒരു സിനിമ ആലോചിക്കാൻ പ്രേരിപ്പിക്കുന്ന കലാകാരന്മാർ നമുക്ക് നഷ്ടമായി. ഒരാൾ നഷ്ടപ്പെട്ടാൽ അതിനുപകരം വെയ്ക്കാൻ വേറൊരാൾ ഉണ്ടാവില്ല. നല്ല സിനിമയുണ്ടാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
ദേഷ്യം വരാറുണ്ടെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കാറുണ്ട്.ഞാനും സത്യേട്ടനും സിനിമ ചെയ്യാൻ തുടങ്ങിയിട്ട് 40 വർഷത്തോളമായി. ഇടക്കാലത്ത് ഞങ്ങൾക്ക് ഒരുമിച്ച് സിനിമ ചെയ്യാൻപറ്റിയില്ല. രണ്ടുപേരും തിരക്കിലായിപ്പോയി. ഒരുപാട് സിനിമ ചെയ്യുന്ന ഒരാളും ഇടയ്ക്ക് മാത്രം സിനിമ ചെയ്യുന്നയാളും തമ്മിലുള്ള വ്യത്യാസമാണത്.
ഹൃദയപൂർവത്തിൽ പ്രവർത്തിച്ചിരിക്കുന്ന മിക്കവരും പുതിയ ആളുകളാണ്. സത്യേട്ടനൊപ്പം ഇതുവരെ പ്രവർത്തിക്കാത്ത ഒരുപാട് ആളുകൾ ഈ ചിത്രത്തിലുണ്ട്. പുണെ പോലൊരു പശ്ചാത്തലം, എടുത്തിരിക്കുന്ന പ്രമേയം, പാട്ടുകൾ തുടങ്ങി പുതിയ രീതിയിലേക്ക് സത്യേട്ടൻ എത്തി.
ഇതുപോലൊരു സിനിമ മറ്റാരും ചെയ്യില്ല.പല അഭിനേതാക്കളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഒരുപാട് പഴയ കാര്യങ്ങൾ സംസാരിക്കാൻ പറ്റുന്ന ഒരാളാണ് അദ്ദേഹം. കൂടുതലും സംസാരിക്കുന്നത് ഇന്നസെന്റിനേക്കുറിച്ചായിരിക്കും.
എല്ലാദിവസവും ഇവരേക്കുറിച്ച് നമ്മൾ ഓർക്കാറുണ്ട്. ഇത്തരംകാര്യങ്ങൾ സംസാരിക്കാൻ മനസുകൊണ്ട് ഇഷ്ടപ്പെടുന്നയാളാണ് സത്യേട്ടൻ. പ്രിയദർശൻ പറയാറുണ്ട്, ഒരു കഥ ആലോചിക്കുമ്പോൾ ഈ വേഷം ആരുചെയ്യും എന്ന് തോന്നുന്ന വലിയൊരു ശൂന്യതയുണ്ടെന്ന്. ഒരാൾ നഷ്ടപ്പെട്ടാൽ അതിനുപകരം വെയ്ക്കാൻ വേറൊരാൾ ഉണ്ടാവില്ല.”