സ്ത്രീകള്‍ നേരിടുന്ന ചൂഷണപരാതികള്ക്കെതിരെ പ്രതികരണവുമായി നടിയും നിര്‍മാതാവുമായ ഷീലു അബ്രാഹം. ലൈംഗികചൂഷണ ആരോപണങ്ങളില്‍ പുരുഷന്മാര് മാത്രമല്ല തെറ്റുകാരെന്നും മൗനാനുവാദം കൊടുക്കുന്ന സ്ത്രീകളും തെറ്റുകാരാണെന്നും അതിന് ശേഷം വന്ന് പരാതിപ്പെടുന്നത് ശരിയല്ലെന്നും ഷീലു പറയുന്നു.
പ്രണയത്തിലായിരിക്കുമ്പോഴോ അല്ലാതെയോ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്വന്തം ലാഭത്തിന് വേണ്ടിയോ കാര്യസാധ്യത്തിന് വേണ്ടിയോ ആയിരിക്കും അതിന് ശേഷം ലൈംഗികചൂഷണമെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് ഷീലു പറയുന്നത്.