മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി മാളവികാ മോഹനന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. ആദ്യചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി തിരഞ്ഞെടുക്കപ്പെട്ടത് ഓര്‍ത്തെടുത്താണ് കുറിപ്പ്.

മമ്മൂട്ടി ഫോണില്‍ തന്റെ ചിത്രം പകര്‍ത്തുന്ന ഫോട്ടോയാണ് മാളവിക പങ്കുവെച്ചത്. ഇതിനെ തന്റെ ജീവിതത്തിലെ ആദ്യ ഒഡിഷന്‍ എന്നാണ് മാളവിക വിശേഷിപ്പിക്കുന്നത്.

ഇന്ന് മോഹന്‍ലാലിനൊപ്പമുള്ള ‘ഹൃദയൂപൂര്‍വ്വ’ത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ താന്‍ എവിടെയാണ് തുടങ്ങിയത് എന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു.

ആദ്യമായി ഒഡിഷന്‍ ചെയ്യുന്നത് ഒരു ഇതിഹാസ നടനായിരിക്കുമെന്ന്‌ ആരാണ് കരുതുക? അവിശ്വസനീയമല്ലേ?’,- മാളവിക കുറിച്ചുഅന്ന് ദുല്‍ഖര്‍ നായകനായുള്ള ‘പട്ടം പോലെ’ എന്ന സിനിമയുടെ കാസ്റ്റിങ് നടക്കുകയായിരുന്നു. ഒരു സെറ്റില്‍വെച്ച് മമ്മൂക്ക എന്നെ കണ്ടു. എന്നെ ചിത്രത്തിലേക്ക് ശുപാര്‍ശ ചെയ്തു.

അങ്ങനെയാണ് എനിക്ക് എന്റെ ജീവിതത്തിലെ ആദ്യ അവസരം ലഭിക്കുന്നത്’- നടി ഓര്‍ത്തെടുത്തു.ഇന്ന് ‘ഹൃദയപൂര്‍വ്വം’ ഇത്രയധികം സ്‌നേഹം ഏറ്റുവാങ്ങുമ്പോള്‍, ഇതെല്ലാം എവിടെയാണ് തുടങ്ങിയതെന്ന് ഞാന്‍ ഓര്‍ത്തുപോവുകയാണ്, ഞാന്‍ ഒരിക്കലും വരാന്‍ പദ്ധതിയിട്ടിട്ടില്ലാ ലോകത്തേക്ക് എന്നെ കൈപിടിച്ചുയര്‍ത്തിയ ആ മനുഷ്യനേയും’, അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *