ആലപ്പുഴയിൽ സുരക്ഷയ്ക്കുള്ള നിർദേശങ്ങൾ ലംഘിച്ച് ദേശീയ പാത നിർമാണം. ഏഴ് തവണ റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി സുരക്ഷാ നിർദേശങ്ങൾ സമർപ്പിച്ചിട്ടും അപകട സാധ്യത കൂടിയ മേഖലകളിൽ പോലും മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ രാത്രിയിൽ വെളിച്ചമോ ഇല്ല.

ആലപ്പുഴ പറവൂർ മുതൽ കൃഷ്ണപുരം വരെയുള്ള റീച്ചിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒട്ടുമില്ലാത്തത് . നിർമാണ മേഖലയിൽ അപകടങ്ങൾ പെരുകുകയാണ്ദേശീയപാത വികസിക്കുകയാണ്. എന്നാൽ നിർമാണ മേഖലയിൽ റോഡ് അപകടങ്ങൾക്ക് ഒട്ടുംകുറവില്ല . ആലപ്പുഴ ജില്ലയിൽ മൂന്നു റീച്ചുകളിലായി മൂന്നു കമ്പനികൾക്കാണ് ദേശീയപാത നിർമാണ ചുമതല.

ആലപ്പുഴ പറവൂർ മുതൽ കായംകുളം കൃഷ്ണപുരം വരെയുള്ള റീച്ചിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏറ്റവും കുറവ് . ഈ റീച്ചിലെ അമ്പലപ്പുഴ , പുന്നപ്ര പൊലിസ് സ്റ്റേഷൻ പരിധിയിൽ മാത്രം 2023 ൽ ദേശീയപാതയിൽ അപകടങ്ങളിൽ 14 പേർ മരിച്ചു.

നിർമാണ മേഖലയും കുഴികളും അപകട സാധ്യത കൂടിയ സ്ഥലങ്ങളും തിരിച്ചറിയാൻ റിഫ്ളക്ടറുകളോ സൂചനാ ബോർഡുകളോ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ വെളിച്ചവും ഇല്ല. കോൺക്രീറ്റ് ബാരിക്കേഡുകൾ തിരിച്ചറിയാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *