തമിഴ് നാടിനെ ഞെട്ടിച്ച കൊലപാതകങ്ങളിൽ ഒന്നായിരുന്നു ശരവണ ഭവൻ എന്ന ഹോട്ടൽ ശൃംഖലയുടെ ഉടമ പി രാജഗോപാൽ നടത്തിയത്.
ഹോട്ടല്‍ ജീവനക്കാരന്റെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന ജ്യോതിഷിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് രാജഗോപാല്‍ ജീവജ്യോതിയുടെ ഭര്‍ത്താവിന്റെ ജീവനെടുക്കാന്‍ തീരുമാനിക്കുന്നത്. നീതിക്ക് വേണ്ടി ജീവജ്യോതി നടത്തിയ പോരാട്ടം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ദോശ കിങ് എന്നറിയിപ്പെട്ടിരുന്ന രാജഗോപാലിന്റെ ജീവിതം സിനിമയാക്കാൻപോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകൻ ജ്ഞാനവേൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ നായകനായി പരിഗണിക്കുന്നത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.ജ്ഞാനവേൽ മോഹൻലാലിനോട് കഥ പറഞ്ഞുവെന്നും അപ്ഡേറ്റുകൾ വഴിയേ എത്തുമെന്നാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വ്യകതമാകുന്നത്.
മര്‍ദനവും ഭീഷണിയും ദുര്‍മന്ത്രവാദവും എല്ലാം പരീക്ഷിച്ച് പരാജയപ്പെട്ടതിന് ഒടുവിലായിരുന്നു കൊലപാതകം. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ജീവജ്യോതി നീതിക്കായി നടത്തിയ പോരാട്ടത്തില്‍ നിരവധി വെല്ലുവിളികളാണ് നേരിട്ടത്. ശാന്തകുമാറിന്റെ സഹോദരന് പോലും കൂറുമാറി.
പക്ഷെ പണത്തിനും പ്രതാപത്തിനും ആ സ്ത്രീയുടെ പോരാട്ടത്തെ തോല്പിക്കാനായില്ല. 2009ൽ രാജഗോപാലിനെ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു.
ഇതിനെതിരെ രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവച്ചു. പിന്നീട് ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ആശുപത്രിയില്‍ വച്ചാണ് രാജഗോപാല്‍ മരിക്കുന്നത്.