വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നടി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടി മരിച്ചുവെന്നായിരുന്നു വാര്‍ത്ത.
തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കാജല്‍ അഗര്‍വാള്‍ വ്യക്തമാക്കി.ദൈവം അനുഗ്രഹിച്ച് താന്‍ സുരക്ഷിതയാണ്, ഒരു കുഴപ്പവുമില്ല. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യര്ത്ഥിക്കുന്നുവെന്ന്നടി ആവശ്യപ്പെട്ടു.