ദോഹ: അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ബഹ്റൈന്‍, ഖത്തറിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിച്ചു. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഖത്തര്‍ ഏഷ്യന്‍ കപ്പിന് യോഗ്യത നേടി. ഗ്രൂപ്പ് ചാംപ്യന്മാര്‍ക്ക് മാത്രമാണ് യോഗ്യത നേടാന്‍ സാധിക്കുക.

മൂന്ന് മത്സരങ്ങളും ജയിച്ച് ഒമ്പത് പോയിന്റുമായിട്ടാണ് ഖത്തര്‍ യോഗ്യത ഉറപ്പാക്കിയത്.ഗോള്‍ വ്യത്യാസത്തിലാണ് ഇന്ത്യ പുറത്തായത്. ഇന്ത്യക്കൊപ്പം ആറ് പോയിന്റുള്ള യുഎഇയാണ് ടൂര്‍ണമെന്റില്‍ കളിക്കുക.

ബഹ്‌റൈനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഖത്തറിന്റെ ജയം. അവസാന നിമിഷം വരെ 1-0 എന്ന സ്‌കോറിന് മുന്നിട്ടു നിന്ന ബഹ്റൈനെതിരെ ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍ നേടി ഖത്തര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

അവസാന മത്സരത്തില്‍ ബ്രൂണൈയെ 6-0 ന് തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ ആറ് പോയിന്റ് നേടിയിരുന്നു. എന്നിരുന്നാലും, ഖത്തര്‍-ബഹ്റൈന്‍ മത്സരത്തിലെ ഫലം ഇന്ത്യയുടെ മുന്നേറ്റത്തെ ബാധിച്ചു.

മത്സരത്തിന്റെ 71-ാം മിനിറ്റില്‍ അബ്ദുള്‍റഹിമാന്‍ സമിയുടെ ഗോളിലാണ് ബഹ്‌റൈന്‍ മുന്നിലെത്തുന്നത്. എന്നാല്‍ ഇഞ്ചുറി സമയത്ത് അല്‍ ഹാഷിം അല്‍ ഹുസൈന്‍ ഖത്തറിനെ ഒപ്പമെത്തിച്ചു. വൈകാതെ അയൂബ് മുഹമ്മദ് ചുവപ്പ് കാര്‍ഡുമയാി മടങ്ങി. എന്നിട്ടും രണ്ടാമതൊരു ഗോള്‍ നേടാന്‍ ഖത്തറിന് സാധിച്ചു.

ദോഹയില്‍ നടന്ന മത്സരത്തില്‍ മലയാളി താരം വിപിന്‍ മോഹന്‍ ഹാട്രിക് നേടി. മുഹമ്മദ് ഐമനും ഇന്ത്യയ്ക്കായി തിളങ്ങി. കളി തുടങ്ങി 5-ാം മിനിറ്റില്‍ തന്നെ വിപിന്‍ ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. പിന്നാലെ ഏഴാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. 62-ാം മിനിറ്റില്‍ വിപിന്‍ ഹാട്രിക് പൂര്‍ത്തിയാക്കി.

ഇതിലൊരു ഒരു ഗോള്‍ തകര്‍പ്പന്‍ ഫ്രീ-കിക്കിലൂടെയായിരുന്നു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ആയുഷ് ഛേത്രിയും ഒരു ഗോള്‍ നേടി.കളിയുടെ അവസാന നിമിഷങ്ങളില്‍ ഐമെന്റെ രണ്ട് ഗോളുകള്‍ കൂടി വന്നതോടെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കി. നേരത്തെ, ബഹ്‌റൈനെ പരാജയപ്പെടുത്തിയ ടീം ഖത്തറിനോട് പൊരുതി വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *