ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. 2011 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും നടനും കൂടിയായ ശങ്കര്‍ രാമകൃഷ്ണൻ.
എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മൾ മറന്നുപോയ മലയാളികൾക്ക് അറിയാമായിരുന്ന സംസ്‌കൃതിയെ പുനരുദ്ധരിക്കുക തിരിച്ചു കൊണ്ടുവരുക അതിന്റെ പിന്തുടർച്ചയായിട്ട് രണ്ട് സിനിമകൾ കൂടി മനസിലുണ്ട്.
അതിൽ ഒന്നിന്റെ രചന പൂർത്തിയാക്കിയതേയുള്ളു. 12 വർഷത്തോളമായി അതിന്റെ പുറകിലാണ്. എഴുതി കഴിഞ്ഞു. ഇനി അത് സ്‌ക്രീനുകളിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിലാണ് ഞാൻ.
പൃഥ്വിരാജിന് പുറമേ പ്രഭുദേവ, ആര്യ, ജെനീലിയ, നിത്യ മേനന്‍, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍.
വന്‍ ബജറ്റിലെത്തിയ ഉറുമി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവച്ചില്ലെങ്കിലും സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണിപ്പോഴും. സിനിമയിലെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്