പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ കൊല്ലൂര്‍ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും എട്ടുകോടി രൂപ വിലവരുന്ന വജ്രമുള്‍പ്പെടുന്ന സ്വര്‍ണ മുഖരൂപവും വാളും സമര്‍പ്പിച്ചു.
മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്.
മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകന്‍ കെഎന്‍ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.
മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു.