ലോക’ സിനിമ 200 കോടി കടന്നതിന്റെ സന്തോഷം പങ്കുവച്ച് കല്യാണി പ്രിയദർശൻ. ‘ലോക’ സിനിമയിലെ സഹതാരങ്ങളോടൊപ്പമുള്ള ചിത്രങ്ങളുടെ കൂടെയാണ് കല്യാണി വികാരഭരിതമായ കുറിപ്പ് പങ്കുവച്ചത്. പ്രേക്ഷകർ കൂടെയുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന വിജയത്തിലാണ് ‘ലോക’ എത്തി നിൽക്കുന്നതെന്ന് കല്യാണി കുറിച്ചു.

സംവിധായകൻ ഡൊമിനിക് അരുണിനെയും ‘ലോക’യിലെ മറ്റ് സഹപ്രവർത്തകരെയും കല്യാണിഅഭിനന്ദിച്ചു.ഇതോടൊപ്പം അച്ഛൻ പ്രിയദർശൻ മകൾക്ക് നൽകിയ ഉപദേശവും കല്യാണി പങ്കുവച്ചിട്ടുണ്ട്.

പ്രിയദര്‍ശന്‍ അയച്ച മെസേജിന്‍റെ സ്ക്രീന്‍ഷോട്ടാണ് കല്യാണി പങ്കുവച്ചത്. ‘ഈ മെസജ് ഒരിക്കലും മായ്ച്ചുകളയരുത്. വിജയം തലയിലേറ്റരുത്. പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ. നിനക്ക് നല്‍കാനുള്ള ഏറ്റവും മികച്ച ഉപദേശമിതാണ്.’– എന്നായിരുന്നു പ്രിയദര്‍ശന്റെ മെസേജ്

Leave a Reply

Your email address will not be published. Required fields are marked *