ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച മടക്കുന്ന ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഗ്യാലറി ടിക്കറ്റുകള്‍ക്കുള്ള നിരക്കിലാണ് കുറവു വരുത്തിയത്. 475 ദിര്‍ഹമായിരുന്ന(ഏകദേശം 11,420 രൂപ) ഗ്യാലറി ടിക്കറ്റിന് 350 ദിര്‍ഹമായാണ്(8415 രൂപ) കുറച്ചത്.
എന്നാല്‍ ഇന്ത്യ-പാകിസ്ഥാന് മത്സര ടിക്കറ്റിന് ആവശ്യക്കാരില്ലെന്നവാര്ത്തകള് അടിസ്ഥാനരഹിതമാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്പനക്കെത്തി നാലു മിനിറ്റിനുള്ളില്‍ വിറ്റപുപോയിരുന്നു.
എന്നാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യ-പാകിസ്ഥാന് മത്സര ടിക്കറ്റുകള്‍ വില്പനക്കെത്തി 10 ദിവസമായിട്ടും വിറ്റുപോവാഞ്ഞതാണ് സംഘാടകരെ ആശങ്കയിലാഴ്ത്തിയത്.
ഇന്ത്യ-പാക് മത്സരത്തിനുള്ള 50 ശതമാനം ടിക്കറ്റ് പോലും ഇപ്പോഴും വിറ്റുപോയിട്ടില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടിക്കറ്റുകളുടെ ഉയര്‍ന്ന നിരക്കിന് പുറമെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി മത്സരം കളിക്കരുതെന്ന് മുന്‍താരം ഹര്ഭജന് സിംഗ് അടക്കം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.