സ്വകാര്യ ചിത്രങ്ങളും നിമിഷങ്ങളും ജാപ്പനീസ് ആനിമേഷന്‍ ചിത്രമായ ഗിബ്ലിയിലേക്ക് മാറ്റുന്നതായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിംഗ്. എന്നാല്‍. ഗിബ്ലി ആനിമേഷന്‍ രീതിയുടെ ഉപജ്ഞാതാക്കൾ ഈ സമൂഹ മാധ്യമ ട്രെന്‍റിനെതിരെ രംഗത്ത് വന്നത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.
എഐ പ്ലാറ്റ്‌ഫോമുകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.
കൂടുതല്‍ ഡാറ്റകൾ ശേഖരിക്കുമ്പോൾ മാത്രമാണ് എഐ പദ്ധതികൾക്ക് കൂടുതല്‍ കൃത്യതയോടെ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ഇത്തരത്തിൽ പുറത്ത് വരുന്ന ഓരോ അപ്‌ഡേറ്റും പുതിയ വൈറൽ ട്രെൻഡുകൾക്ക് ആക്കം കൂട്ടുന്നു.
ഏറ്റവും പുതിയ അത്തരമൊരു അപ്ഡേറ്റാണ് ഗൂഗിളിന്‍റെ നാനോ ബനാന ഫോട്ടോകളെ 3D പ്രതിമകളാക്കി മാറ്റുന്ന രീതി. ഇൻസ്റ്റാഗ്രാമിലും എക്‌സിലും ദശലക്ഷക്കണക്കിന് പേരാണ് പുതിയ അപ്ഡേറ്റ് പരീക്ഷിക്കുന്നത്.
ഓരോ ദിവസവും കൂടുതല്‍ ആളുകൾ ഈ ട്രെന്‍റ് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നവെന്നതാണ് നാനോ ബനാന ശില്പങ്ങളും വ്യക്തമാക്കുന്നത്.