ദുബായ് ∙ ‌ഏഷ്യാകപ്പ് ക്രിക്കറ്റിലെ അശ്വമേധത്തിനു മുൻപ് ആവനാഴിയിൽ ആയുധങ്ങൾ ഭദ്രമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഐസിസി ട്വന്റി20 റാങ്കിങ്ങിൽ 15–ാം സ്ഥാനത്തുള്ള യുഎഇയ്ക്കെതിരെ ബുധനാഴ്ച ആദ്യ മത്സരം കളിക്കുമ്പോഴും ആരാധകരുടെ മനസ്സിൽ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരെ ആവേശപ്പോരാട്ടമായിരുന്നു.

7 മാസത്തിനുശേഷം രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന ഇന്ത്യൻ താരങ്ങൾ ഈ ഫോർമാറ്റിൽ ഫോമിലാണോ? ബാറ്റിങ് ഓർഡറിലെ പൊളിച്ചെഴുത്തുകൾ ടീമിനെ ബാധിക്കുമോ? പേസ്– സ്പിൻ കോംബിനേഷൻ എങ്ങനെ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ഇന്ത്യൻ ടീമിന് ചുറ്റും കറങ്ങുന്നുണ്ടായിരുന്നു.

ആശങ്കകളെയെല്ലാം ഒരൊറ്റ മത്സരത്തിലൂടെ ബൗണ്ടറി കടത്തിയ താരങ്ങൾ ആരാധകരോട് വിളിച്ചുപറഞ്ഞു; ഈ ടീം സെറ്റാണ്. ഞായറാഴ്ച ദുബായിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ യുഎഇയ്ക്കെതിരായ അനായാസ വിജയം ഇന്ത്യയ്ക്ക് കരുത്തുപകരും.

Leave a Reply

Your email address will not be published. Required fields are marked *