യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമുള്ള ഖത്തറിനെയും ഒപ്പം ലോക രാജ്യങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ് ഇസ്രയേലിന്റെ കടന്നാക്രമണം.
താരതമ്യേന അധികം യുദ്ധത്തിൽ പങ്കുചേരേണ്ടി വന്നിട്ടില്ലാത്ത ഖത്തറിനും അപ്രതീക്ഷിതമായ ഈ ആക്രമണം വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥയെക്കുറിച്ചുംചിന്തിക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുന്നു.
സെപ്റ്റംബർ 9-ന് നടന്ന ഇസ്രായേൽ ആക്രമണത്തിന് “സമ്മിറ്റ് ഓഫ് ഫയർ” എന്നാണ് പേര് നൽകിയിരുന്നത്.യുഎസ് പിന്തുണയോടെ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾക്കായി ദോഹയിൽ ഒത്തുകൂടിയ മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം15 ഇസ്രയേലി യുദ്ധവിമാനങ്ങൾ ഈ ദൗത്യത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
അത്യാധുനിക മിസൈലുകൾതൊടുത്തുവിട്ടു. ആക്രമണത്തിൽ അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.ഇസ്രയേൽ ആക്രമണത്തിനായി എഫ്-15, എഫ്-16, അല്ലെങ്കിൽ സ്റ്റെൽത്ത് ഫൈറ്ററായ എഫ്-35-ഐ അഡിർ എന്നിവ ഉപയോഗിച്ചതാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.