വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാന്‍. ഷഹീന്‍ അഫ്രിദിയുടെ മികച്ച പ്രകടനവും ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ ബാറ്റിങ്ങുമാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.ആദ്യ മത്സരത്തിലേതെന്ന പോലെ കുല്‍ദീപ് യാദവിന്റെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യയ്ക്ക് തുണയായി.
പാകിസ്ഥാനെ കുഞ്ഞന്‍ സ്‌കോറില്‍ തളക്കാന്‍ നിര്‍ണായകമായതും കുല്‍ദീപ് അടക്കമുള്ള ബൗളിങ് യൂണിറ്റിന്റെ കരുത്തിലാണ്.
മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന്റെ മികച്ച പ്രകടനത്തിനൊപ്പം പാക് നായകന്‍ സല്‍മാന്‍ അലി ആഘയുടെ മോശം പ്രകടനവും ആരാധക്കിടയില്‍ ചര്‍ച്ചയാവുകയാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം പോലെ ഒരു ത്രില്ലര്‍ പോരാട്ടത്തില്‍ 12 പന്ത് നേരിട്ട താരം വെറും മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റാകട്ടെ വെറും 25.00ഉം.