ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ ചന്ദ്രയായുള്ള പ്രകടനത്തിന് കയ്യടിക്കുന്നതില്‍ മലയാളികള്‍ മാത്രമല്ല ഉള്ളത്. കേരളത്തിന് പുറത്തും വന്‍ വിജയമായി മാറിയിരിക്കുകയാണ് ലോക.
സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ലോക ഇതിനോടകം 200 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്.
ചന്ദ്രയായുള്ള നടിയുടെ പ്രകടനം. ലോകയിലേക്ക് കല്യാണി കടന്നു വരാനുണ്ടായ കാരണത്തെക്കുറിച്ച് കോ-റൈറ്ററായ ശാന്തി ബാലചന്ദ്രന്‍ ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ സംസാരിക്കവെ പറയുന്നുണ്ട്.കേന്ദ്രകഥാപാത്രം യക്ഷിയാണ്.
യക്ഷി ഒരേ സമയം നിര്‍മ്മലവും അതിയായ കരുത്തുള്ളതുമാണ്. ഞങ്ങളുടെ പക്കല്‍ വേറേയും ഓപ്ഷനുകളുണ്ടായിരുന്നു. പക്ഷെ കല്യാണിയുടെ പേര് വന്നപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്ന രൂപം ഒരു സിബിഐ ഡയറിക്കുറിപ്പില്‍ വെള്ള സാരിയില്‍ വരുന്ന ലിസി മാമിനെയാണ്.
ആ സിനിമയിലും അവര്‍ വളരെ ലോലയും ഇരയാക്കപ്പെടുന്നവളുമായ കഥാപാത്രമാണ്. അതിനാല്‍ പെട്ടെന്ന് തന്നെ കല്യാണി ചന്ദ്രയാകാന്‍ അനുയോജ്യയായിരിക്കുമെന്ന് തോന്നി.
ഡൊമിനിക് ആന്റണി കണ്ടിരുന്നു. അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അവര്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാണാന്‍ സാധിച്ചിരുന്നു. ദുല്‍ഖറിനുംദുല്‍ഖറിനും കല്യാണിയുടെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു” ശാന്തി പറയുന്നു.