ഓഗസ്റ്റ് മാസത്തിലെ ഐസിസിയുടെ മികച്ച താരമായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു. ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സ് എന്നിവരെ മറികടന്നാണ് സിറാജ് വമ്പന്‍ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ മികച്ച പ്രകടനമാണ് സിറാജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.പരമ്പരയിലുടനീളം മിന്നും ഫോമിലാണ് സിറാജ് പന്തെറിഞ്ഞത്. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം സിറാജാണ്. 23 വിക്കറ്റുകളാണ് പരമ്പരയില്‍ ഇന്ത്യന്‍ താരം വീഴ്ത്തിയത്.