മോഹന്‍ലാലിന്‍റെ അതിശക്തമായ തിരിച്ചുവരവ് മലയാള സിനിമ കണ്ട വര്‍ഷമാണ് ഇത്. മോഹന്‍ലാല്‍ നായകനായ മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ തിയറ്ററുകളില്‍ എത്തിയത്.
എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവ. ഇതില്‍ എമ്പുരാന്‍ ഒരു മലയാള സിനിമ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയപ്പോള്‍ തുടരും കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി മാറി.
ഫീല്‍ ഗുഡ് ചിത്രമായ ഓണം റിലീസ് ഹൃദയപൂര്‍വ്വം 75 കോടിയിലേക്ക് അടുക്കുന്നു.മോഹന്‍ലാലിനെ നായകനാക്കി നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രം വൃഷഭയെ സംബന്ധിച്ചുള്ള അപ്ഡേറ്റ് ആണ് ഇത്.
ചിത്രത്തിന്‍റെ ടീസര്‍ രണ്ട് ദിവസത്തിനകം എത്തും എന്നതാണ് ഇത്.ബാലാജി മോഷന്‍ പിക്ചേഴ്സ്, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ശോഭ കപൂര്‍, ഏക്താ കപൂര്‍, സി കെ പദ്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
തെലുങ്ക്, മലയാളം ഭാഷകളിലായാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും അഞ്ച് ഭാഷാ പതിപ്പുകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാവും ചിത്രം എത്തുക. ദേവിശ്രീ പ്രസാദിന്‍റേതാണ് സംഗീതം.