കൊച്ചി: ബോക്സ്ഓഫീസില്‍ കളക്ഷന്‍ റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് നിർമാതാവ് ദുല്‍ഖർ സല്‍മാന്‍. ഓണം റിലീസായി ഇറങ്ങിയ ഈ ഡൊമനിക്ക് അരുണ്‍ ചിത്രം ഇതിനോടകം തന്നെ 250 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു.

സിനിമയില്‍ വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ സാമ്പത്തിക വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ദുല്‍ഖർ പറയുന്നത്.

രാജ്യത്താകമാനം ചർച്ചയായ ഈ ഫീമെയില്‍ സൂപ്പർ ഹീറോ മൂവി ഏറ്റെടുക്കാന്‍ തുടക്കത്തില്‍ വിതരണക്കാർ മടിച്ചിരുന്നതായി ദുല്‍ഖർ വ്യക്തമാക്കി.

“ലോക ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമയില്‍ തന്നെ നഷ്ടം സംഭവിച്ചേക്കാമെന്ന യാഥാർഥ്യവുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടിരുന്നു.ഇന്ത്യയിലുടനീളമുള്ള പ്രതികരണങ്ങൾ ഞാൻ കണ്ടു. ഇന്നത്തെ പ്രേക്ഷകർ വ്യത്യസ്ത ഭാഷകളോടും കഥപറച്ചില്‍ ശൈലികളോടും എത്രമാത്രം തുറന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണിത്.

റിലീസ് ദിവസം തന്നെ ആളുകൾ സിനിമയ്ക്ക് ഒരു അവസരം നൽകി – കണ്ടു, റിവ്യൂ ചെയ്തു, റീലുകൾ നിർമ്മിച്ചു. അത് അതിശയകരമായിരുന്നു,” ദുല്‍ഖർ പറഞ്ഞു.സിനിമയുടെ വിജയം അത്ഭുതകരമായ അനുഭവമായിരുന്നു എന്നാണ് ദുല്‍ഖർ പറയുന്നത്. എല്ലാവരും അവിശ്വസനീയമായ അവസ്ഥയിലായിരുന്നു.

സിനിമ പെട്ടെന്ന് തരംഗമായി. ‘ഇത് വിജയിക്കുമോ?’ എന്ന ചർച്ച പെട്ടെന്ന് ‘അടുത്ത ഭാഗത്തെക്കുറിച്ചായി എന്നും ദുല്‍ഖർ അത്ഭുതം മറച്ചുവയ്ക്കാതെ വെളിപ്പെടുത്തി.

ദുല്‍ഖറിന്റെ വേഫെറർ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക. ഈ ചിത്രത്തപ്പോലെ ഒരു വിജയം മറ്റൊരു ചിത്രവും തനിക്ക് നേടി തന്നിട്ടില്ലെന്നാണ് ദുല്‍ഖർ പറയുന്നത്. “ഒരു നടനെന്ന നിലയിൽ പോലും, എന്റെ ഒരു സിനിമ ഇത്ര വിജയിച്ചിട്ടില്ല,

Leave a Reply

Your email address will not be published. Required fields are marked *