ജീവിതത്തില്‍ കടുത്ത വിഷാദം ബാധിച്ച് ഏഴു പ്രാവശ്യം താന്‍ ജീവനൊടുക്കാന്‍ ഒരുങ്ങിയെന്ന് വെളിപ്പെടുത്തി നടി മോഹനി. ഭര്‍തൃവീട്ടുകാര്‍ തനിക്കെതിരെ കൂടോത്രം ചെയ്തുവെന്നും അതാണ് തന്നെ വിഷാദത്തിലേക്ക് തള്ളിയിട്ടതെന്നും അവര്‍.വിവാഹശേഷം ഭര്‍ത്താവും മക്കളുമായി സുഖമായി കഴിയുകയായിരുന്നു.
പക്ഷേ പെട്ടെന്നൊരു കാരണവുമില്ലാതെ വിഷാദത്തിലേക്ക് വീണു. ജീവിതത്തില്‍ ഒരു പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും ജീവിതം മടുത്തു. ഇതോടെ ഏഴുവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു’- മോഹിനി പറയുന്നു.
തന്നെ കാണാനെത്തിയ ജ്യോല്‍സ്യരാണ് ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ട് പോയതെന്നും അപ്പോള്‍ ചിരിച്ച് തള്ളിയെങ്കിലും പിന്നീട് അത് സത്യമാണെന്ന് തോന്നിയെന്നും അവര്‍ പറയുന്നു.
‘അല്ലെങ്കില്‍ എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും പ്രാവശ്യം ജീവിതം അവസാനിപ്പിക്കാന്‍ തോന്നുക?’ മോഹിനി ചോദിക്കുന്നു. ഭര്‍ത്താവിന്‍റെ ബന്ധുവായ സ്ത്രീയാണ് തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തതെന്നും അവര്‍ പറയുന്നു.
ക്രിസ്തുവിലുള്ള വിശ്വാസമാണ് തന്നെ വിഷാദത്തില്‍ നിന്നും കരകയറ്റിയതെന്നും മുന്നോട്ട് ജീവിക്കാന്‍ കരുത്തായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനി2006ലാണ് ക്രിസ്തുമത വിശ്വാസം പിന്തുടരാന്‍ തുടങ്ങിയത്.