ടോക്കിയോ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ പ്രതീക്ഷയോടെ നീരജ് ചോപ്ര ഇന്നിറങ്ങും. പാരിസ് ഒളിംപിക്‌സിന് ശേഷം പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമുമായി നീരജിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യയുടെ സച്ചിന്‍ യാദവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. വൈകിട്ട് 3.50നാണ് ജാവലിന്‍ ത്രോ ഫൈനല്‍ തുടങ്ങുക.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ടീമിന് ഇന്ത്യന്‍താരങ്ങള്‍ ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കത്തിനില്‍ക്കേയാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.നീരജിലേക്കും അര്‍ഷാദിലേക്കും ആയിരിക്കുമെന്നുറപ്പ്.

യോഗ്യതാ റൗണ്ടില്‍ നീരജ് 84.85 മീറ്റര്‍ ദൂരവും അര്‍ഷാദ് 85.28 മീറ്റര്‍ ദൂദവും മറികടന്നാണ് ഫൈനല്‍ ഉറപ്പിച്ചത്. രണ്ടുവര്‍ഷം മുന്‍പ് ബുഡാപെസ്റ്റില്‍ നേടിയ ഒന്നാം സ്ഥാനം നിലനിര്‍ത്തി ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന മൂന്നാമത്തെ താരമാവുകയാണ് നീരജിന്റെ ലക്ഷ്യം.”

പാരിസില്‍ 92.97 മീറ്റര്‍ ദൂരത്തോടെ അര്‍ഷാദ് നദീം സ്വര്‍ണം നേടിയപ്പോള്‍ 89.45 മീറ്റര്‍ ദൂരത്തോടെ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തായി.

83.67മീറ്റര്‍ ദൂരത്തോടെയാണ് സച്ചില്‍ യാദവ് ഫൈനലിലേക്ക് മുന്നേറിയത്. ആന്‍ഡേന്‍സണ്‍, പീറ്റേഴ്‌സ്, ജൂലിയന്‍ വെബര്‍, ജൂലിയസ് യെഗോ, ഡേവിഡ് വെഗ്‌നെര്‍, കര്‍ട്ടിസ് തോംസണ്‍, യാകൂബ് വെല്‍ഡിച്ച്, കെഷോം വാല്‍ക്കോട്ട്, കാമെറോണ്‍ മക്കന്റൈര്‍, റുമേഷ് തരംഗ പതിരാഗെ എന്നിവരാണ് ജാവലിന്‍ ത്രോയിലെ മറ്റ് ഫൈനലിസ്റ്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *