പാകിസ്ഥാന് – സൗദി പ്രതിരോധ കരാര്‍ പ്രകാരം ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരുരാജ്യങ്ങള്‍ക്ക് എതിരെയുള്ള ആക്രമണമായി കണക്കാക്കും.
വിദേശരാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെത്തിയ പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ‘സ്ട്രാറ്റജിക് മൂച്വല്‍ ഡിഫന്‍സ് എഗ്രിമെന്റ്’ എന്ന സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
പാകിസ്ഥാനും സൗദിയും തമ്മില്‍ പുതിയ പ്രതിരോധ സഹകരണങ്ങള്‍ വികസിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും എതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്താനുമാണ് ഈ കരാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
ഓപ്പറേഷന് സിന്ദൂര്‍ ഉള്‍പ്പടെയുള്ള സൈനിക മിഷനുകളിലൂടെ പാകിസ്ഥാനെ ആക്രമിച്ചിരുന്നു. നിലവില്‍ താത്കാലികമായ വെടിനിര്‍ത്തലിലാണ് ഇരുരാജ്യങ്ങളും.
ഇന്ത്യയുമായും അടുത്തബന്ധമുള്ള സൗദി, പാകിസ്ഥാനുമായി സൈനിക കരാര്‍ ഒപ്പുവെച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണ്.
കൂടാതെ, ഇസ്രഈല്‍ സൗദിയുടെ അയല്‍രാജ്യമായ ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ കരാറെന്നതും ശ്രദ്ധേയമാണ്.