ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരം ആരംഭിച്ച വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഹസ്തദാനം അടക്കമുള്ള വിവാദങ്ങൾക്കിടെ കായികരംഗത്തെ മറ്റൊരു ലോകവേദിയിൽ ഇന്ത്യയും പാകിസ്താനും ഇന്ന് നേർക്കുനേർ വരികയാണ്.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താൻ താരം അർഷാദ് നദീമും ഏറ്റുമുട്ടുകയാണ്. ടോക്കിയോയിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.50നാണ് ജാവലിന്‍ ത്രോ ഫൈനല്‍ തുടങ്ങുക.
പാരിസ് ഒളിംപിക്സിന് ശേഷം പാക് താരം അര്‍ഷാദ് നദീമും നീരജും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്. ഇന്ത്യയുടെ സച്ചിന് യാദവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ സ്വർണം നിലനിർത്താനാണ് ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര ഇറങ്ങുന്നത്. പാരിസ് ഒളിംപിക്സിന് ശേഷം പാക് താരം അര്‍ഷാദ് നദീമും നീരജും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്