വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം കരം ട്രെയിലര്‍ 2 പുറത്തിറങ്ങി. ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
മലയാളത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരു ചിത്രമായിരിക്കും കരം എന്നാണ് ട്രെയിലര്‍ പുറത്തിറങ്ങയിതിനു പിന്നാലെയുള്ള പ്രതികരണങ്ങള്‍.പ്രണവ് മോഹന്‍ലാലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. പതിവ് ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് വിനീത് ശ്രീനിവാസന്‍ ഇത്തവണ എത്തുന്നത്. തോക്കുമേന്തി നില്‍ക്കുന്ന നടന്‍ നോബിള്‍ ബാബുവിന്റെതായി എത്തിയ പോസ്റ്റര്‍ മുമ്പ് വൈറലായിരുന്നു. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
‘ആനന്ദം’, ‘ഹെലന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്. ചിത്രത്തില്‍ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്.