വാഷിംങ്ടൺ: ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു.
ഇന്ന് എല്ലാ രാജ്യങ്ങളും ഏറ്റവുമധികം ബഹുമാനിക്കുന്ന രാജ്യം അമേരിക്കയാണ്. ഏഴ് യുദ്ധങ്ങൾ 7 മാസം കൊണ്ട് അവസാനിപ്പിച്ചത് താനാണ്. ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതും താനാണ്. എന്നാൽ ഒരു നന്ദി പോലും യുഎൻ രേഖപ്പെടുത്തിയില്ല.
