സൗത്ത് ആഫ്രിക്കൻ പ്രഭാഷകനും പാസ്റ്ററുമായ ജോഷ്വാ മാക്കേല നടത്തിയ പ്രവചനം ഒരുകൂട്ടം വിശ്വാസികളെ ആശങ്കയിലായിരിക്കുകയാണെന്ന് റിപ്പോർട്ട്. ബൈബിളിൽ പറഞ്ഞതുപോലെ (Rapture) ജീസസ് രണ്ടാം തവണ ഭൂമിയിലേക്ക് തിരികെ എത്തുകയും തന്റെ വിശ്വാസികളെ സ്വർഗത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.
ഇത് ഈ വർഷം സെപ്തംബർ 23നോ 24നോ സംഭവിക്കുമെന്നാണ് ജോഷ്വാ പറഞ്ഞത്. ജൂതന്മാരുടെ പുതുവർഷത്തിൽ ഇത് സംഭവിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്.
ചിലർ ഈ ദിവസത്തെ അന്ത്യനാളുകളായാണ് കണക്കാക്കുന്നത്.ചില വിശ്വാസികൾ ഇതിനെ ദൈവീകമായ മുന്നറിയിപ്പായാണ് കാണുന്നത്. എന്നാൽ ഭൂരിഭാഗവും പാസ്റ്ററെ വിമർശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ വിശ്വാസികളായ ചിലർ പ്രവചനത്തിന് പിന്നാലെ ജോലി രാജിവെച്ചതായും റിപ്പോർട്ടുണ്ട്.
ചിലർ സ്വന്തം സ്വത്തുകളും വാഹനവുമടക്കം വിറ്റു. മറ്റുചിലർ റിട്ടയർമെൻ്റ് സേവിങ്‌സുകൾ പണമായി മാറ്റിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
