ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ പാകിസ്താന് ഒരിക്കലും മറക്കാനാവാത്ത രാത്രി സമ്മാനിച്ച് ഇന്ത്യൻ പട. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

മത്സരം കൈവിട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം വസീം അക്രം.ജയിക്കുന്നതും തോല്‍ക്കുന്നതും ഗെയിമിന്റെ ഭാഗമാണെന്നു ഒരു മുന്‍ ക്രിക്കറ്ററെന്ന നിലയില്‍ എനിക്കു മനസ്സിലാവും.

പക്ഷെ കഴിഞ്ഞ നാല്-അഞ്ച് വര്‍ഷങ്ങളായി പാകിസ്താനെ ഇന്ത്യ എല്ലാ മേഖലയിലും തീര്‍ത്തും നിഷ്പ്രഭരാക്കി കൊണ്ടിരിക്കുകയാണ്”.ഒന്നോ, രണ്ടോ തവണയായി ഇന്ത്യക്കെതിരേ അവിടെയും ഇവിടെയുമായി ചില മല്‍സരങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ക്കു വിജയിക്കാനായത്.

പക്ഷെ ഇന്ത്യയെ സംബന്ധിച്ച് അവിസ്മരണീയ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ പ്രതിഭം, ആഴം തുടങ്ങിയവയെല്ലാം ഗംഭീരം തന്നെയാണ്”

Leave a Reply

Your email address will not be published. Required fields are marked *