ഒരു സെലിബ്രിറ്റി ആകുക എന്നതിലപ്പുറം ഒരു ബ്രാന്‍ഡ് ആയി മാറുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രശസ്തി നേടുന്നതിനപ്പുറം അംഗീകാരങ്ങള്‍, സോഷ്യല്‍ മീഡിയയിലെ സ്വാധീനം തുടങ്ങിയ കാര്യങ്ങളൊക്കെ മുന്‍ നിര്‍ത്തിയാണ് ഒരു സെലിബ്രിറ്റിയുടെ മൂല്യം അളക്കുന്നത്.

2024ലെ ക്രോളിന്റെ സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണയും പട്ടികയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് കായിക താരങ്ങളും സിനിമാ താരങ്ങളുമാണ്.231.1 മില്യണ്‍ ഡോളറുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ് പട്ടികയില്‍ ഒന്നാമത്. ഇതോടുകൂടി രാജ്യത്ത് ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് മൂല്യമുള്ള താരമായി വിരാട് കൊഹ്ലി മാറി.

14 വര്‍ഷത്തെ മികച്ച കരിയറിന് ശേഷം 2025 മെയ് മാസത്തിലാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ റൺവേട്ടക്കാരനാണ് കോഹ്ലി.170.7 മില്യണ്‍ ഡോളറുമായി രണ്‍വീര്‍ സിംഗാണ് രണ്ടാം സ്ഥാനത്ത്. അഭിനയം, അവാര്‍ഡുകള്‍, ബിസിനസ് സംരംഭങ്ങള്‍ എന്നിവയിലൂടെയുള്ള രണവീറിന്റെ ആസ്തി ഏകദേശം 50 മില്യണ്‍ ഡോളറാണ്.

21-ാം സ്ഥാനത്ത് തമന്ന ഭാട്ടിയ, 22-ാം സ്ഥാനത്ത് ജസ്പ്രീത് ബുംറ, 25-ാം സ്ഥാനത്ത് 35.2 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി അനന്യ പാണ്ഡെ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് സെലിബ്രിറ്റികള്‍. നടി രശ്മിക മന്ദാന കഴിഞ്ഞ വര്‍ഷം ഇരുപതാം സ്ഥാനത്തായിരുന്ന 58.9 മില്യണ്‍ ഡോളര്‍ മൂല്യവുമായി ഈ വര്‍ഷം പതിനഞ്ചാം സ്ഥാനത്തെത്തി.

തമന്ന ഭാട്ടിയ 40.4 മില്യണ്‍ ഡോളറോടെ 28ല്‍ നിന്ന് 21ലേക്ക് എത്തി. കഴിഞ്ഞ വട്ടം 41ലായിരുന്ന ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ ഇത്തവണ വലിയ മികച്ച കുതിപ്പാണ് നടത്തിയിരിക്കുന്നത്.

പട്ടികക്ക് പുറകെ മലയാളികള്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് സഞ്ജു സാസംണ്‍ ഏത് സ്ഥാനത്ത് എത്തിയെന്നതാണ്. എന്നാൽ സഞ്ജു സാംസൺ ഈ പട്ടികയിൽഇടംപിടിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *