ഇന്ത്യ-ശ്രീലങ്ക ആവേശപ്പോരിൽ ഇന്ത്യ വിജയം കൈവരിച്ചിരുന്നു. സൂപ്പർ ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. സൂപ്പർ ഓവറിൽ വെറും രണ്ട് റൺസ് എടുക്കാൻ മാത്രമാണ് ലങ്കക്ക് സാധിച്ചത്. ഇത് ആദ്യ പന്തിൽ തന്നെ മറികടക്കാൻ ഇന്ത്യക്കായി. മത്സരത്തിൽ ഇന്ത്യ ജയിച്ചതിന് ശേഷം ഒരുപാട് ട്രോളുകളാണ് ശ്രീലകൻ ഓൾറൗണ്ടർ ദസുൻ ഷനകക്ക് ലഭിക്കുന്നത്.
11 പന്തിൽ നിന്നും രണ്ട് ഫോറും ഒരു സിക്‌സറുമടക്കം 22 റൺസ് നേടിയിരുന്നു. സൂപ്പർ ഓവറിലും താരം ബാറ്റിങ്ങിനെത്തി. എന്നാൽ മൂന്ന് പന്ത് കളിച്ച് റൺസൊന്നും എടുക്കാതെ മടങ്ങി. സൂപ്പർ ഓവറിലെ താരത്തിന്റെ പ്രകടനത്തിന് ട്രോൾ ലഭിക്കുന്നുണ്ടെങ്കിലും അതിലുമേറെ ട്രോളുകൾ കിട്ടുന്നത് മത്സരത്തിലെ അവസാന പന്തിൽ കാണിച്ച മണ്ടത്തരത്തിനാണ്.
മത്സരത്തിന്റെ അവസാന ഓവറിൽ ലങ്കക്ക് ജയിക്കാൻ 12 റൺസായിരുന്നു വേണ്ടിയിരുന്ന.
ഓവറിലെ ആദ്യ പന്തിൽ സെഞ്ച്വറി നേടിയ പതും നിസങ്ക പുറത്തായി.എന്നാൽ ഷനക സ്‌കോർ കണ്ടെത്തിയതോടെ അവസാനപന്തിൽ വിജയലക്ഷ്യം മൂന്ന് റൺസായി കുറഞ്ഞു. അവസാന പന്തിൽ ഡീപ് മിഡ് വിക്കറ്റിനും ലോങ്ങ്ഓണിനുമിടയിൽ പന്ത് തട്ടിയ ഷനക ആദ്യ രണ്ട് റൺ വേഗത്തിൽ തന്നെ പൂർത്തിയാക്കി.
ശ്രീലങ്ക ജയിക്കേണ്ട കളി ഈ മണ്ടത്തരം കാരണമാണ് തോറ്റതെന്നും ആരാധകർ കുറിക്കുന്നു. ഇത് പോരാഞ്ഞിട്ട് സൂപ്പർ ഓവറിലും മൂന്ന് പന്ത് വെറുതെ കളഞ്ഞെന്ന് പറഞ്ഞ് ആരാധകർ വിമർശിച്ചു. ആ പന്തില്‍ മൂന്നാം റണ്ണിനായി ശ്രമിച്ചിരുന്നുവെങ്കില്‍ തീർച്ചയായും ശ്രീലങ്കക്ക് ഓടിയെത്താമായിരുന്നു.
