ഏഷ്യാ കപ്പ് ഫൈനൽ ആവേശകരമായി മുന്നേറുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാകിസ്താൻ മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് മുതലാക്കാൻ സാധിക്കാതെ വരികയായിരുന്നു. പാകിസ്താനായി സാഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി തികച്ചപ്പോൾ ഫഖർ സമാൻ 46 റൺസ് നേടി.

പാകിസ്താൻ ബാറ്റർ ഷഹീൻ അഫ്രീദിയെ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുരുക്കിയിരുന്നു. എന്നാൽ അപ്പീലിന് അമ്പയർ നോട്ടൗട്ട് വിളിച്ചു. കുൽദീപ് അപ്പീൽ ചെയ്യുന്നത് നിർത്തിയെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്ജു ഔട്ടിന് വേണ്ടി വാദിച്ചു.

പിന്നാലെ റിവ്യു നൽകാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നിർബന്ധിക്കാനും സഞ്ജു മറന്നില്ല. പിന്നാലെ സൂര്യ റിവ്യു നൽകുകയും അത് റിവ്യൂവിൽ ഔട്ടാകുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *