ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ബിഗ് ബജറ്റ് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിലാണ് മടങ്ങിവരവില്‍ അദ്ദേഹം ആദ്യം അഭിനയിക്കുക.
ഒക്ടോബര്‍ 1 ബുധനാഴ്ച ചിത്രീകരണത്തിന് തുടക്കമാവും. ഏഴ് മാസങ്ങള്‍ക്കിപ്പുറം മമ്മൂട്ടി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് സിനിമാലോകവും അദ്ദേഹത്തിന്റെ ആരാധകരും.
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു… മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു.
മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും”,
