ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീമിനെ ഒമ്പതാം കോണ്ടിനെന്റൽ കിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നേടിയതിന് ശേഷം ഈ ഏഷ്യാ കപ്പ് ടൂർണമെന്റിൽ തനിക്ക് ലഭിച്ച മാച്ച് ഫീയെല്ലാം ഇന്ത്യൻ സൈന്യത്തിന് സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു.
‘ഈ ടൂർണമെന്റിൽ നിന്നും ലഭിച്ച എന്റെ എല്ലാ മാച്ച് ഫീസും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഭീകരാക്രമണത്തിൽ ദുരിതമനുഭവിച്ച ഇരകളുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു