മത്സരത്തിലെ രസംകൊല്ലിയായി മഴയെത്തിയതോടെ ഇരു ടീമിന്റെയും രണ്ട് ഓവരുകളും വെട്ടിക്കുറച്ചു.
വണ്‍ ഡൗണായെത്തിയ ഹര്‍ലീന്‍ ഡിയോളിനെ ഒപ്പം കൂട്ടി പ്രതീക റാവല്‍ സ്കോര്‍ ഉര്‍ത്തി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും ഇന്ത്യന്‍ ടോട്ടലിന് അടിത്തറയൊരുക്കി.ടീം സ്കോര്‍ 81ല്‍ നില്‍ക്കവെ റാവലിനെ പുറത്താക്കി ഇനോക രണവീര ലങ്കയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു.
വിഷ്മി ഗുണരത്നെയ്ക്ക് ക്യാച്ച് നല്കി മടങ്ങവെ 59 പന്തില്‍ 37 റണ്‍സാണ് താരം ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.നാലാമതായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഹര്‍ലീന്‍ ഡിയോളിനൊപ്പം മറ്റൊരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനൊരുങ്ങവെ രണവീര വീണ്ടും വിക്കറ്റ് വീഴ്ത്തി.
26ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ലീന്‍ ഡിയോളിനെ മടക്കിക്കൊണ്ടായിരുന്നു രണവീര തുടങ്ങിയത്. ഡിയോളിനെ കവിഷ ദില്‍ഹാരിയുടെ കൈകളിലെത്തിച്ചാണ് താരം മടക്കിയത്. അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെയായിരുന്നു ഡിയോളിന്റെ നിര്‍ഭാഗ്യകരമായ മടക്കം.