ഗസ്സ സിറ്റി: ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച ഗ്ലോബൽ സുമൂദ് ഫ്ലോട്ടില അപകട മേഖലയിൽ പ്രവേശിച്ചു. ഇസ്രായേൽ സേന തടയുമെന്ന് പ്രഖ്യാപിച്ച പ്രദേശത്താണ് ബോട്ടുകൾ ഇപ്പോഴുള്ളത്.ജറുസലേം സമയം പുലർച്ചെ 5.30ഓടെ, ചില അജ്ഞാത ബോട്ടുകൾ ഫ്ലോട്ടില ബോട്ടുകളുടെ അടുത്തേക്ക് ലൈറ്റുകൾ അണച്ച ശേഷം വന്നതായും തുടർന്ന് ഉടൻ തന്നെ പോയതായും ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
ഇസ്രായേലി ഇടപെടലുണ്ടാകുന്ന ഉയർന്ന അപകടസാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചപ്പോൾ ഫ്ലോട്ടിലയ്ക്ക് മുകളിലൂടെ ഡ്രോണുകളുടെ സഞ്ചാരം വർധിച്ചതായും അവർ പറഞ്ഞു.