തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിലൂടെ 25 കോടി ലഭിച്ചത് നെട്ടൂർ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനെന്ന് റിപ്പോർട്ട്. പാലക്കാട് ഓഫീസിൽ നിന്ന് എടുത്ത ടിക്കറ്റ് എറണാകുളം വൈറ്റിലയിലാണ് വിറ്റത്.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് കേരളക്കര കാത്തിരിക്കുന്ന കോടീശ്വരനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുത്തത്.
കേരളത്തിൽ രണ്ട് ലക്ഷം പേർക്ക് ജോലി നൽകാനാകുന്നു ലോട്ടറി വ്യവസായത്തിൻ്റെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു. പൂജാ ബംപർ ലോട്ടറിയും മന്ത്രി ചടങ്ങിൽ വച്ച് ഉദ്ഘാടനം ചെയ്തു.
