ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പര്യടനത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിനങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക.

ഒക്ടോബര്‍ 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ടി-20 പരമ്പര ഒക്ടോബര്‍ 29നും തുടങ്ങും. രണ്ട് പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡും ഇന്ത്യ പുറത്ത് വിട്ടിരുന്നു.

രണ്ട് സ്‌ക്വാഡിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും താരത്തിന് ടി-20യില്‍ മാത്രമാണ് അവസരം ലഭിച്ചത്.വിക്കറ്റ് കീപ്പര്‍ എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മാത്രമല്ല കങ്കാരുപ്പടക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ താരത്തെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡുമാണ്.

ടി-20യില്‍ ഓസ്‌ട്രേലിയക്കെതിരെ ഉയര്‍ന്ന വ്യക്തികത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ ഒന്നാമനാകാനാണ് സഞ്ജുവിന് വന്നുചേര്‍ന്ന സുവര്‍ണാവസരം.നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാമന്‍ ഇഷാന്‍ കിഷനാണ്.

58 റണ്‍സാണ് കിഷന്‍ ഓസീസിനെതിരെ അടിച്ചെടുത്തത്. മാത്രമല്ല ധോണിയടക്കമുള്ള വമ്പന്‍മാരെ മറികടന്ന് ഓസീസിനെതിരെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ സഞ്ജുവിന് ഈ റെക്കോഡ് ലിസ്റ്റില്‍ കുതിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *