മലയാളികളുടെ അഭിമാനതാരം മോഹൻലാലിന്റെ അഭിനയ മികവിനെ പ്രകീർത്തിച്ച് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. മോഹൻലാലിന്റെ മുഖം ‘ദൈവദത്തമായ സമ്മാനമാണ്’ എന്നും യാതൊരു പ്രയത്നവുമില്ലാതെ ഏത് വികാരവും അദ്ദേഹത്തിന് പ്രകടിപ്പിക്കാൻ കഴിയുമെന്നും ബച്ചൻ അഭിപ്രായപ്പെട്ടു.യാതൊരു പ്രയത്നവുമില്ലാതെ ഏത് വികാരവും അദ്ദേഹത്തിന് പ്രകടിപ്പിക്കാൻ കഴിയുമെന്നും ബച്ചൻ അഭിപ്രായപ്പെട്ടു.
ഷോയുടെ അവതാരകനായ ബിഗ് ബിക്കു ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ വിഡിയോ സന്ദേശത്തിലൂടെ എത്തിയിരുന്നു. മോഹൻലാലിന്റെ വിഡിയോ അവസാനിച്ച ശേഷം, കെബിസി വേദിയിൽ അതിഥികളായി ഉണ്ടായിരുന്ന ഫർഹാൻ അക്തർ, ജാവേദ് അക്തർ എന്നിവരോട് സംസാരിക്കവെയാണ് അമിതാഭ് ബച്ചൻ, ലാലിനെ പുകഴ്ത്തിയത്.
മോഹൻലാലിന് അടുത്തിടെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച കാര്യം ബച്ചൻ ഓർമ്മിപ്പിച്ചു.അങ്ങയുടെ അച്ചടക്കം, വിനയം, ശക്തി എന്നിവ ലോകം തുടർന്നും പഠിക്കുന്ന ഗുണങ്ങളാണ്.
താങ്കളുമായുള്ള ഓരോ കൂടിക്കാഴ്ചയും താങ്കളുടെ ജീവിത യാത്രയും മനുഷ്യസ്നേഹവും നാം എത്രമാത്രം ഉൾക്കൊള്ളാനുണ്ട് എന്ന് എന്നെ ഓർമിപ്പിക്കുന്നു.
താങ്കൾക്ക് എപ്പോഴും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ,’’എന്നായിരുന്നു മോഹൻലാലിന്റെ ആശംസ.അദ്ദേഹം വളരെ വലിയ നടനാണ്. അദ്ദേഹത്തിന്റെ ആ മുഖം ദൈവം നൽകിയ സമ്മാനമാണ്. ആ മുഖം വെറുതെ വച്ചാൽ മതി, എല്ലാ തരത്തിലുമുള്ള വികാരങ്ങളും അവിടെ പ്രതിഫലിക്കും.
അദ്ദേഹത്തിന് ഒന്നും ചെയ്യേണ്ട ആവശ്യമില്ല, എല്ലാ ഭാവങ്ങളും കൃത്യമായി പുറത്തുവരും.’’–അമിതാഭ് ബച്ചൻ പറഞ്ഞു.കാഴ്ചവയ്ക്കുന്നയാളെന്നും അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചിരുന്നു. ‘ആഗ്, ‘കാണ്ഡഹാർ’ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.