സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വിഡിയോ ശ്രദ്ധ നേടുന്നു. പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണ് വിഡിയോയിലുള്ളത്. ‘പാൻ ഇന്ത്യൻ’ രീതിയിൽ പൃഥ്വിയെ ട്രോളുന്ന ചാക്കോച്ചനെ പ്രമൊയിൽ കാണാം.
മുംബൈയിൽ കരൺ ജോഹറിന്റെ വീട് എവിടെയാണെന്ന ചാക്കോച്ചന്റെ ചോദ്യത്തോടെയാണ് പ്രമൊ ആരംഭിക്കുന്നത്. തുടർന്ന് ലോകേഷ് കനകരാജിന്റെ നമ്പർ തരുമോ എന്നും ഇല്ലെങ്കിൽ പ്രഭാസിന്റെ പുതിയ ഇമെയിൽ ഐഡി തന്നാൽ മതിയെന്നും ചാക്കോച്ചൻ പറയുന്നു.
യൂത്ത് ഐക്കൺ കുഞ്ചാക്കോ ബോബൻ തന്നെ ഊതിയതാണെല്ലേ എന്നാണ് പൃഥ്വിരാജ് തിരിച്ചു ചോദിക്കുന്നത്.