കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും മഹേഷ് നാരായണന്റെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് നടൻ.
പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘം ഇപ്പോൾ ലണ്ടൻ ഷെഡ്യൂളിനായി ഒരുങ്ങുകയാണ്.ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈൽ ആയി നിൽക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാകുന്നത്.
നേരത്തെ ചിത്രീകരണത്തിനായി ലണ്ടനിൽ എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. പല ഗെറ്റപ്പിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. നേരത്തെ സിനിമയിൽ നിന്നുള്ള നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ലണ്ടനിലേക്ക് പോകാനായി നെടുമ്പാശേരി എയർപോട്ടിൽ എത്തിയ മമ്മൂട്ടിയുടെ വീഡിയോ നേരത്തെ ട്രെൻഡ് ആയിരുന്നു.
മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ദുല്കറിനെയാണ് വിഡിയോയിൽ കാണുന്നത്. നിസാരമെങ്കിലും ആരാധകർക്ക് ആഘോഷിക്കാൻ ഇതുമതി. ഒരിടവേളയ്ക്ക് ശേഷമാണ് ഇരുവരെയും ഒരു ഫ്രെയിമിൽ ആരാധകർ കാണുന്നത്. ഇതിന്റെ സന്തോഷവും ആരാധകർ പങ്കിടുന്നുണ്ട്.
അതേസമയം, പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻകൊതിച്ചിരിക്കുകയാണ് മലയാളികൾ. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്.
സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു.
ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.