പമ്പ:രാഷ്ട്രപതി ദ്രൗപതിമുർമു ഇന്ന് ശബരിമലയിലെത്തും. രാവിലെ 10.20 ന് നിലക്കലിൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതിയെ റോഡ് മാർഗ്ഗം പമ്പയിൽ എത്തിക്കും. പമ്പാ സ്നാനത്തിന് പകരം കാൽ കഴുകി ശുദ്ധി വരുത്താൻ ത്രിവേണി പാലത്തിന് സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

പമ്പ ഗണപതി കോവിലിൽ കെട്ടു നിറച്ച ശേഷം പൊലീസ് അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്ക് യാത്ര തിരിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ നിലക്കലിൽ നിന്ന് തന്നെ തിരുവനന്തപുരത്തേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് നിലക്കൽ മുതൽ പമ്പ വരെ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *