ദിലീപിന് പിറന്നാൾ ആശംസകൾ നേർന്ന് മകൾ മീനാക്ഷി. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്. വിദേശരാജ്യത്ത് വച്ച് എടുത്ത ഇരുവരുടെയും സ്റ്റൈലിഷ് ചിത്രമാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. മീനാക്ഷിയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് ദിലീപിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
കഴിഞ്ഞ വർഷത്തെ പിറന്നാൾ ദിനത്തിൽ അച്ഛനോടൊപ്പമുള്ള കുട്ടിക്കാല ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നത്.
ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളുണ്ടായപ്പോഴും അച്ഛന് ശക്തമായ പിന്തുണയുമായി മീനാക്ഷി കൂടെ നിന്നിരുന്നു. പ്രതിസന്ധി സമയങ്ങളിൽ പതറാതെ കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കുന്ന താരപുത്രിയുടെ നിലപാട് ശ്രദ്ധേയമായിരുന്നു.
വികാരവിക്ഷോഭങ്ങൾ പ്രകടിപ്പിക്കാതെ മിതമായ രീതിയിലുള്ള മീനാക്ഷിയുടെ പ്രതികരണങ്ങൾ അന്ന് വാർത്തകളിൽ ഇടം നേടി. മീനൂട്ടിയാണ് തന്റെ ലോകമെന്നും എല്ലാം അവളാണെന്നും ദിലീപ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ആസ്റ്ററിൽ ജോലി ചെയ്യുകയാണ്.
