വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും.
ഇപ്പോഴിതാ ചിത്രമിറങ്ങി രണ്ടാം വർഷമാകുന്നതിനോട് അനുബന്ധിച്ച് വിജയ് ആരാധകർ ചിത്രം തിരുവനന്തപുരത്ത് റീ റിലീസ് ചെയ്തിരുന്നു.
മലയാളി നടൻ മാത്യു തോമസ് ആയിരുന്നു സിനിമയിൽ വിജയ്‌യുടെ മകനായി എത്തിയത്. ഇപ്പോഴിതാ സിനിമയുടെ റീ റിലീസ് കാണാനെത്തിയ മാത്യു പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തിരുവനന്തപുരം ഏരീസ് പ്ളെക്സിലായിരുന്നു സിനിമയുടെ റീ റിലീസ് നടന്നത്. മാത്യുവിനൊപ്പം പുതിയ സിനിമയായ നൈറ്റ് റൈഡേഴ്സിലെ താരങ്ങളും ഉണ്ടായിരുന്നു.എന്റെ പ്രിയപ്പെട്ട വിജയ് സാർ, നന്ദി. ഞാൻ നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ സമയവും എനിക്ക് വിലപ്പെട്ടതായിരുന്നു. താങ്കളുടെ പേരിൽ എനിക്ക് ലഭിക്കുന്ന സ്നേഹം വളരെ പ്രിയപ്പെട്ടതാണ്’, എന്നാണ് മാത്യു തോമസ് പോസ്റ്റിനൊപ്പം കുറിച്ചത്
