ഹൊബാർട്ട് ∙ മൂന്നാം മത്സരത്തിൽ മൂന്നു മാറ്റങ്ങളാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ വരുത്തിയത്. ആ മൂന്നു മാറ്റങ്ങളും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതിനാണ് ഹൊബാർട്ടിലെ ബെല്ലെറിവ് ഓവൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ആദ്യം ബോളിങ്ങിൽ മൂന്നു വിക്കറ്റുമായി അർഷ്‌ദിപ് സിങ്ങും പിന്നീട് ബാറ്റിങ്ങിൽ വാഷിങ്ടൻ സുന്ദറും (23 പന്തിൽ 49) സുന്ദറിന് ഉറച്ച പിന്തുണ നൽകിയ ജിതേഷ് ശർമയും (13 പന്തിൽ 22). മൂന്നാം ട്വന്റി20 മത്സരത്തിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്.

ഓസീസ് ഉയർത്തിയ187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആറാം വിക്കറ്റിൽ ഒന്നിച്ച വാഷിങ്ടൻ– ജിതേഷ് സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ പരമ്പരയിൽ 1–1ന് ഇന്ത്യ ഒപ്പമെത്തി.

ഓപ്പണിങ് ജോഡിയായ അഭിഷേക് ശർമ– ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യയ്ക്കു നൽകിയത്. ഇരുവരും ചേർന്ന് 33 റൺസ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. പതിവു പോലെ ബാറ്റർമാരെ പ്രഹരിച്ച അഭിഷേക്, 2 സിക്സും 2 ഫോറുമാടിച്ചു. 16 പന്തിൽ 25 റൺസെടുത്ത അഭിഷേകിനെ നാലാം ഓവറിൽ നാഥൻ എല്ലിസാണ് വീഴ്ത്തിയത്.

പിന്നാലെയെത്തിയ സൂര്യകുമാർ യാദവും സ്കോറിങ് താഴാതെ നോക്കി. പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് ഗില്ലിന്റെ (12 പന്തിൽ 15) വിക്കറ്റും ഇന്ത്യയ്ക്കു നഷ്ടമായി. അധികം വൈകാതെ സൂര്യകുമാർഅധികം വൈകാതെ സൂര്യകുമാർ യാദവിനെയും (11 പന്തിൽ 24). രണ്ടു സിക്സും ഒരു ഫോറുമാണ് സൂര്യകുമാർ യാദവിന്റെ ബാറ്റിൽനിന്നു പിറന്നത്.

പിന്നീട് ഒന്നിച്ച തിലക് വർമ (26 പന്തിൽ 29)– അക്ഷർ പട്ടേൽ (12 പന്തിൽ 17) സഖ്യവും ലക്ഷ്യബോധ്യത്തോടെ ബാറ്റുവീശി. 12–ാം ഓവറിൽ അക്ഷറിനെ നാഥാൻ എല്ലിസും 15–ാം തിലക് വർമയെ സേവ്യർ ബാർട്ട‌ലെറ്റ് പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയ വാഷിങ്ടനും ജിതേഷും അതിവേഗം സ്കോറിങ്ഉയർത്തിയതോടെ ഇന്ത്യ പെട്ടെന്നു ലക്ഷ്യത്തിലേക്ക് എത്തി.

ഓസീസിനായി ടിം ഡേവിഡും മാർക്കസ് സ്റ്റോയിനിസും ബാറ്റു വീശിയ അതേ പാതയിലായിരുന്നു ഇരുവരുടെയും ബാറ്റിങ്. നാല് സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു വാഷിങ്ടന്റെ ഇന്നിങ്സ്.

ജിതേഷ് ശർമ, മൂന്നു ഫോറടിച്ചു. ഓസീസിനായി നാഥാൻ എല്ലിസ് മൂന്നു വിക്കറ്റും സേവ്യർ ബാർട്ട‌ലെറ്റ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *