ലാഹോര്‍: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ അർധ സെഞ്ച്വറിക്ക് ശേഷം എ.കെ 47 സെലിബ്രേഷൻ നടത്തിയ സഹിബ്‌സാദാ ഫർഹാനെ ഓർമയില്ലേ.?അന്ന് ഫർഹാന്റെ സെലിബ്രേഷൻ വലിയ വിവാദങ്ങളെയാണ് വിളിച്ച് വരുത്തിയത്.
ടൂര്‍ണമെന്‍റില്‍ പലകുറി പാക് താരങ്ങൾ ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. ഫൈറ്റർ ജെറ്റുകൾ തകർന്നു വീഴുന്ന ആംഗ്യം കാണിച്ച് ഹാരിസ് റൗഫും വിവാദം വിളിച്ച് വരുത്തി.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക പാകിസ്താൻ മൂന്നാം ടി20 ക്കിടെ സഹിബ്‌സാദാ ഫർഹാന്റെ മറ്റൊരു ചെയ്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്കെതിരെ ഗാലറിയിൽ നിന്ന് പാക് ആരാധകർ ചാന്റ് മുഴക്കുമ്പോൾ കയ്യടിക്കുന്ന ഫർഹാന്റെഏഷ്യാ കപ്പിൽ ബുംറക്കെതിരെ നന്നായി ബാറ്റ് വീശിയത് ചൂണ്ടിക്കാണിച്ചാണ് ഫർഹാനെ അഭിനന്ദിച്ചും ബുംറയെ ട്രോളിയും പാക് ആരാധകർ ചാന്റ് മുഴക്കിയത്.
എന്നാൽ ഫർഹാന്റെ ചെയ്തി സ്‌പോർട്‌സ് മാൻ സ്പിരിറ്റിന് നിരക്കാത്തതാണെന്നും അൺ പ്രൊഫഷണലാണെന്നും ഇന്ത്യന്‍ ആരാധകർ വാദിക്കുന്നു.ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ടാണോ ലോകത്തെ ഏറ്റവും മികച്ച ബോളറെ ഫര്‍ഹാന്‍ ട്രോളുന്നത് എന്ന് ചോദിച്ച ഇന്ത്യന്‍ ആരാധകര്‍ പാക് ആരാധകരുടെ നിലവാരം എത്രയാണെന്ന് ബോധ്യമായെന്ന് കുറിച്ചിട്ടു.
