സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. പുരസ്കാരം ലഭിച്ചവരിൽ ചിലരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞുകൊണ്ടാണ് ലസിതയുടെ വർഗീയ പരാമർശം. ‘ഇപ്രാവശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ’ എന്ന് ലസിത പാലക്കൽലസിത പാലക്കലിന്റെ കുറിപ്പിന്റെ പൂർണരൂപം – ‘മികച്ച നടി ഷംല ഹംസ. മികച്ച നടൻ മമ്മൂട്ടി.
പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ചം നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത്,മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ വേടനെതിരെയും മുന്‍പ് ലസിത രംഗത്ത് വന്നിരുന്നു.
‘മഹാരഥന്മാർക്കൊപ്പം കള്ളും കഞ്ചാവും അടിച്ചു പീഡനകേസിൽ പ്രതിയായവനേം ചേർത്തുള്ള പോസ്റ്ററുകൾ… കണ്ണും മനസ്സും ഒരേപോലെ വേദനിക്കുന്നു… ഇതോ സാംസ്‌കാരിക കേരളം??’ എന്നാണ് ലസിത ഫെയ്സ്ബുക്കിൽ കുറിച്ചത്
. അവാര്‍ഡ് കിട്ടണമെങ്കില്‍ ഒരു പീഡനമെങ്കിലും ഉണ്ടായിരിക്കണമെന്നും മറ്റൊരു വിഡിയോയില്‍ ഇവര്‍ പറഞ്ഞിരുന്നു.
