ഗാസ മുനമ്പിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സുരക്ഷയെയും മാനുഷിക സാഹചര്യത്തെയും കുറിച്ചായിരുന്നു ചർച്ചയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 9,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
യുദ്ധം സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും മുഴുവൻ പ്രദേശത്തിന്റെയും സുരക്ഷയ്ക്ക് അത് ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും പ്രധാനമന്ത്രി മോദിയും എൽ-സിസിയും ചർച്ച ചെയ്തതായി ഈജിപ്ഷ്യൻ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തലിന് വേണ്ടിയുള്ള ശ്രമങ്ങൾ ഈജിപ്ഷ്യൻ സർക്കാർ തുടരുകയാണെന്ന് എൽ-സിസി പറഞ്ഞു. കൂടാതെ അടിയന്തര മാനുഷിക ഉടമ്പടി ശക്തിപ്പെടുത്തുന്നതിലും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിലും, നയതന്ത്ര തലത്തിൽ ഉടനടി പരിഹാരം കണ്ടെത്തുന്നതിന് ഏകീകൃത അന്താരാഷ്ട്ര നടപടിയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചുവെന്ന് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് ചെയ്യുന്നു.
ഒക്‌ടോബർ 27 ന് ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം അനിയന്ത്രിതമായി വിതരണം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തെ എൽ-സിസി പിന്തുണച്ചു.
അതേസമയം കരട് പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 121 വോട്ടുകൾക്കാണ് പ്രമേയം പാസായത്. പാസാക്കാൻ വോട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്.
എന്നാൽ ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിക്കുന്ന ഒരു ഖണ്ഡിക ചേർക്കാൻ നിർദ്ദേശിച്ച കരട് പ്രമേയത്തിലെ ഭേദഗതിയെ  അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രമേയം പരാജയപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *