ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ സൈന്യം 2 ഭീകരരെ വധിച്ചു. കുപ്‌വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർത്തു.

പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഒക്ടോബർ 14ന് നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. രഹസ്യവിവരത്തെ തുടർന്നായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *