കലണ്ടർ’ സിനിമയിലെ ‘പച്ചവെള്ളം തച്ചിന് സോജപ്പന്‍’ എന്ന ഗാനത്തിന് ശേഷം വീണ്ടും വൈറലായി പൃഥ്വിരാജിന്റെ പഴയ സിനിമാ ഗാനം. ‘വൺ വേ ടിക്കറ്റ്’ എന്ന സിനിമയിലെ ‘ആറ്റം ബോംബ്’ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡാകുന്നത്.

വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഗാനത്തിലെ വരികളാണ് വീണ്ടും ചർച്ചയാകുന്നത്. പാട്ടിലെ പൃഥ്വിരാജിന്റെ പ്രകടനങ്ങളും കഥാപാത്രത്തിന്റെ ഭാവങ്ങളും സോഷ്യല്‍മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

കുഞ്ഞാപ്പു ആഞ്ഞടിക്ക്, നെഞ്ചിൽ കാറ്റടിക്ക്, ചുറ്റും പാഞ്ഞടിക്ക്’ എന്ന വരികളാണ് സമൂഹമാധ്യമങ്ങളിൽ ട്രോൾ ചെയ്യപ്പെടുന്നത്. വീണ്ടും പൃഥ്വിരാജിന്റെ ഗാനം ട്രെൻഡായതിനു പിന്നാലെ ‘ഇത് അയാളുടെ കാലമല്ലേ’ എന്നാണ് ഒരാൾ രസകരമായി കമന്റ് ചെയ്തിരിക്കുന്നത്.

‘എസ്തറ്റിക്ക് രാജുവേട്ടൻ’, ‘എല്ലാവർക്കും ഇതുപോലെ ഒരു കാലം ഉണ്ട്’ ‘ഇതാണോ കമലഹാസൻ പറഞ്ഞ ആ ഡാർക്ക് പീരീഡ്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഈ ഗാനം ട്രോൾ ആകുമെന്നുള്ള പ്രവചനങ്ങളും കമന്റ് ബോക്സിൽരാഹുൽ രാജ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി ആണ്.

ജാസി ഗിഫ്റ്റും സാം ശിവയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2008 ൽ പുറത്തിറങ്ങിയ ‘വൺ വേ ടിക്കറ്റ്’ സംവിധാനം ചെയ്തിരിക്കുന്നത് ബിപിൻ പ്രഭാകറാണ്.

Leave a Reply

Your email address will not be published. Required fields are marked *