കീവ്∙ യുഎസിനോടും പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും നന്ദിയുള്ളവരാണ് യുക്രെയ്ൻ എന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.  റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പിന്തുണ നല്‍കിയിട്ടും യുക്രെയ്നിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് വൊളോഡിമിർ സെലൻസ്കിയുടെ മറുപടി.

യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും സെലൻസ്കി പറഞ്ഞു.എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്യുന്നു, ഉപദേശം നൽകുന്നു. യുക്രെയ്നിന് ഈ സഹായം നൽകുന്ന ഓരോ വ്യക്തിയോടും ഞാൻ നന്ദിയുള്ളവനാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ഫലപ്രദമാണ്.

എല്ലാം സാധ്യമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഞങ്ങൾ ഒരിക്കലും സമാധാനത്തിനു തടസമാകില്ല.ശരിയായ നടപടികൾ സ്വീകരിക്കുന്നതിനാൽ ഫലം പ്രതീക്ഷിക്കുന്നു.

വിശ്വസനീയമായ സമാധാനം, ഉറപ്പുള്ള സുരക്ഷ, നമ്മുടെ ജനങ്ങളോടുള്ള ബഹുമാനം, റഷ്യൻ ആക്രമണത്തിൽ നിന്ന് യുക്രെയ്നെ സംരക്ഷിക്കുന്നതിനായി ജീവൻ നൽകിയ എല്ലാവരോടും ഉള്ള ബഹുമാനം എന്നിവയാണ് പ്രഥമ പരിഗണന.

Leave a Reply

Your email address will not be published. Required fields are marked *