സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ വീണ്ടും തോല്‍വി മുമ്പില്‍ കാണുകയാണ്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 489 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 201ന് പുറത്തായിരിക്കുകയാണ്.

ഇന്ത്യയെ ഫോളോ ഓണിനയക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക മൂന്നാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)

സൗത്ത് ആഫ്രിക്ക: 489 & 26/0
ഇന്ത്യ: 201

97 പന്തില്‍ 58 റണ്‍സ് നേടിയ യശസ്വി ജെയ്സ്വാളാണ് ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)

സൗത്ത് ആഫ്രിക്ക: 489 & 26/0
ഇന്ത്യ: 201

97 പന്തില്‍ 58 റണ്‍സ് നേടിയ യശസ്വി ജെയ്സ്വാളാണ് ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
8:25 am
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇത് 20ാം തവണയാണ് ജെയ്‌സ്വാള്‍ 50+ റണ്‍സടിക്കുന്നത്. ഇതോടെ ഒരു നേട്ടവും താരം സ്വന്തമാക്കി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 20 50+ ടോട്ടല്‍ സ്വന്തമാക്കുന്ന അഞ്ചാമത് താരമെന്ന നേട്ടമാണ് ജെയ്‌സ്വാള്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തത്. കരിയറിലെ 52ാം ഇന്നിങ്‌സിലാണ് താരം 20ാം 50+ സ്‌കോര്‍ സ്വന്തമാക്കിയത്.ഇതിനൊപ്പം മറ്റൊരു നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത് ഇന്ത്യന്‍ ഇടംകയ്യന്‍ ഓപ്പണറെന്ന നേട്ടമാണ് ജെയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചത്.

ഡബ്ല്യൂ.വി. രാമന്‍, ഗൗതം ഗംഭീര്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ ഇടംകയ്യന്‍ ഓപ്പണര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *